അതിരപ്പിള്ളി റൂട്ടിൽ കൊന്നക്കുഴി ചക്രപാണി വളവിൽ മരം വീണതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു . വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വിനോദ് ഡി. യുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ രെജു എ.വി, ശ്യാം മോഹൻ, അനിൽ മോഹൻ, വിഷ്ണു കെ ആർ , അഖിൽ ആർ നായർ, അശോകൻ കെ.എസ് എന്നിവരാണ് സേനയുടെ പ്രവർത്തനത്തിൻ്റെ ഭാഗമായത്.
മരം ഇല്ക്ട്രിക് പോസ്റ്റിൽ വീണതിനെ പോസ്റ്റ് ഒടിഞ്ഞുവീഴുകയും ചെയ്തിരുന്നു.സംഭവസ്ഥലത്ത് കെഎസ്ഇബി, ഫോറസ്റ്റ് ജീവനക്കാരും ഉണ്ടായിരുന്നു. വൈകുന്നേരം 6 :45 മണി തൊട്ട് 9 മണി വരെ ഗതാഗതം തടസ്സപ്പെട്ടു. ചെറിയ വാഹനങ്ങൾ വഴിതിരിച്ചു വിടുകയും ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ ഗതാഗത കുരുക്കില്‍ പെടുകയും ചെയ്തു.





