മനുഷ്യനൊളം പഴക്കമുണ്ട് മദ്യത്തിനും. മാനുഷരുള്ളിടത്തോളം കാലം മദ്യവും ഉണ്ടാകും. ഇതെചൊല്ലി കലഹിച്ചിട്ടു കാര്യമില്ല. വീര്യം കൂടിതിനേയും കുറഞ്ഞതിനേയും ഒരേ ദയാവായ്പോടെ കാണുന്ന വേദം കുടുംബ സദസ്സുകളിലെ ഉല്ലാസവേളകളിൽ ആഹ്ലാദത്തിനു രണ്ടുവകുപ്പിൽപ്പെട്ടതിനേയും ശുപാർശ ചെയ്യുന്നു: നിയമാവർത്തനം 14,26. പുരാണങ്ങൾക്കും സുരയും സുരപാനവും അന്യമല്ല.മദ്യനിരോധനവാദികൾക്കു എന്തോഒരു വശപ്പിശക് ഉണ്ടെന്നുതോന്നുന്നു. ഒന്നുകിൽ മേന്മചമയാനുള്ള തത്രപ്പാട്; അല്ലെങ്കിൽ എന്തോ മറച്ചുപിടിക്കാനുള്ള വൃഗ്രത. ഇതിൻ്റെ മുന്നണിപ്പോരാളികളികളായി ചമയുന്നവർക്കു നെഞ്ചത്ത് കൈവച്ചു പറയാനാവുമോ തങ്ങൾ ഒരുതരം മദ്യംപോലും ഉപയോഗിച്ചിട്ടില്ലായെന്ന്. നിരവധിമാനുഷികപ്രശ്നങ്ങളെ ശ്രദ്ധിയ്ക്കാതെ, അവഗണിച്ച്, ഈകൊടിമാത്രം പിടിക്കുന്നവരെ സംശയിക്കണം.സാമ്പത്തികഞെരുക്കം ഏറെയുള്ള നമ്മുടെ നാട്ടിൽ കുറച്ചുനാൾകൂടിനമുക്ക് മദ്യം ലോട്ടറി വരുമാനങ്ങൾ വേണ്ടിവരും. സർക്കാർ, നിർമ്മിതിയിലും വിപണിയിലും ഇടപെട്ട്, ജനങ്ങൾക്ക് നല്ലത്, നിലവാരമുള്ളത് ഉറപ്പാക്കണം. നന്മളും നാടും കളം മാറ്റിച്ചവിട്ടുന്ന ആശാവഹമായ ഒരു പ്രക്രിയയിലൂടെ കടന്നുപോക്കുകയാണ്. ആപുറപ്പാടിൻ്റെ മാർഗ്ഗരേഖയായി ബജറ്റിനെ കാണാം. ഈയാത്രയെ ശൂർപ്പ നഖയെപ്പോലെ മൂക്കുമുറിച്ച് ശകുനം മുടക്കുന്നത് തിരോഗമനമാണ്, അസൂയാരോഗബാധിരുടെ വെപ്രാളമാണ് എന്നു നമ്മൾ തിരിച്ചറിയണം. തന്നെയുമല്ല, വിപണിയിൽ മദ്യം ഉണ്ടായാലേ ‘സിന്തറ്റിക് ഡ്രഗ്ഗ്‌സ്’ എന്ന ഭീകരനിൽ നിന്ന് ഒരു പരിധിവരെ എങ്കിലും ജനങ്ങളെ, പ്രത്യേകിച്ച്, യുവതയെ രക്ഷിക്കാൻ കഴിയൂ.നമ്മ എന്നും മധ്യവർത്തിയാണ്. ജനപക്ഷത്തുള്ള ഒരു ഭരണകൂടം മധ്യമാർഗ്ഗം അവലംബിക്കുകയും മുന്നോട്ടുപോകുകയും ചെയ്യുമ്പോൾ അല്പം കാത്തിരിക്കണം, പൊൻമുട്ടയിടുന്ന താറാവിൻ കഥ നല്ലോരു സാധനക്കു വകതരും!(ഗ്രാമത്തിലെ കുട്ടികൾ വട്ടത്തിലിരുന്ന് കളിക്കുകയാണ്. ഒരു ട്രോഫി നടുവിൽ വച്ചിട്ടുണ്ട്. പള്ളീലച്ചൻ അടുത്തെത്തി എന്തുകളി എന്നു തിരക്കി. നുണ പറഞ്ഞു കളിക്കുകയാണെന്നു കുട്ടികൾ. കുഞ്ഞുങ്ങളേ, ഞാനിതുവരെ ഒരു നുണയും പറഞ്ഞിട്ടല്ലന്ന് അച്ചൻ. കുട്ടികൾ ഉടനെ ട്രോഫിയെടുത്ത് അച്ചനു കൊടുത്തു).
Related Posts

മുന്നറിയിപ്പില്ലാതെ ജപ്തി, രോഗിയും കുടുംബവും കനത്ത മഴയത്ത് സ്വന്തം വീടിന്റെ ഉമ്മറത്ത് കഴിച്ചുകൂട്ടി; ഉജ്ജീവൻ മൈക്രോ ഫിനാൻസിനെതിരെ പ്രതിഷേധം ശക്തം
വടക്കാഞ്ചേരി: മുൻകൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെ, വീട്ടുപകരണങ്ങളോ അത്യാവശ്യ മരുന്നുകളോ പോലും പുറത്തെടുക്കാൻ അനുവദിക്കാതെ നിർദ്ധന കുടുംബത്തെ തെരുവിലാക്കി ഉജ്ജീവൻ മൈക്രോ ഫിനാൻസിന്റെ ജപ്തി നടപടി. വടക്കാഞ്ചേരി നഗരസഭ…

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ കർക്കിടക മാസാചരണം,ഔഷധക്കഞ്ഞിയും മരുന്നുണ്ടയുമായി ആയുർബോട്ടണി വിദ്യാർഥിനികൾ
ഇരിങ്ങാലക്കുട: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ കർക്കിടകക്കഞ്ഞിയുടെയും മരുന്നുണ്ടയുടെയും വിതരണവും വിപണനവും സംഘടിപ്പിച്ചു. കോളജിലെ ബോട്ടണി വിഭാഗവും നേച്ചർ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച…

കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോർഷിപ്പോടുകൂടി പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു.
തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം…

