പറവൂർ: പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ എഴുതിയ സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകത്തിൻ്റെ അവലോകനം പറവൂർ ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കലാസാഹിത്യ സംഘം പ്രസിഡൻ്റ് പി.ആർ സത്യൻ അധ്യക്ഷനായി. ഡോ. സുനിൽ പി. ഇളയിടം പുസ്തകാവലോകനം നടത്തി. പുസ്തക രചനയുടെ ലക്ഷ്യത്തെ കുറിച്ച് പി ജയരാജൻ സംസാരിച്ചു സി.പി.എം പറവൂർ ഏരിയ സെക്രട്ടറി ടി.വി നിധിൻ, മേഖല സെക്രട്ടറി എ.എസ് ദിലീഷ്, യുവ എഴുത്തുകാരി അപർണ്ണ ആരൂഷി, ഡൈന്യൂസ് തോമസ് എന്നിവർ സംസാരിച്ചു.
സി.പി.എം പറവൂർ ഏരിയ സെക്രട്ടറി ടി.വി. നിധിൻ, മേഖലാ സെക്രട്ടറി എ.എസ്. ദിലീഷ്, യുവ എഴുത്തുകാരി അപർണ്ണ ആരൂഷി, ഡൈന്യൂസ് തോമസ് എന്നിവർ പ്രസംഗിച്ചു.
ന്യൂസ് ഡെസ്ക് കേരളടൈംസ്





