കെൽട്രോൺ നോളജ് സെന്ററിൽ ഫയർ & സേഫ്റ്റി കോഴ്സിന് സ്പോട്ട് അഡ്മിഷൻ

തൃശ്ശൂർ കെൽട്രോൺ നോളജ് സെന്ററിൽ ‘പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി’ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സംസ്ഥാന സർക്കാർ അംഗീകാരമുള്ള കോഴ്സ് നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യവുമാണ്. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി തൃശ്ശൂർ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. വിലാസം- കെൽട്രോൺ നോളജ് സെന്റർ, ഒന്നാം നില, ബി.എസ്.എൻ.എൽ ബിൽഡിംഗ്, പോസ്റ്റ് ഓഫീസ് റോഡ്, തൃശ്ശൂർ – 680001′. ഫോൺ- 0487-2429000, 8129453231.

Leave a Reply

Your email address will not be published. Required fields are marked *