ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ചോദൃം ചെയ്യാനായി കൊണ്ടുപോയി. താൻ ഏതുനിമിഷവും അറസ്റ്റ് ചെയ്യപ്പെടാമെന്നും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ച് പി എസ് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ശേഷം മണിക്കുറുകൾക്കുള്ളിലാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നത് ശ്രദ്ധേയമാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഭക്തജനങ്ങളേ 2025 ല്‍ ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ്.?2019 ലെ ശബരിമല സ്വര്‍ണ്ണ മോഷണ കേസ് പുറത്ത് വരാന്‍ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഞങ്ങളുടെ ബോര്‍ഡിനേയും ഇപ്പോള്‍ പ്രതിപട്ടികയില്‍പ്പെടുത്തിയിരിക്കുന്നു. ഏത് നിമിഷവും അറസ്റ്റ് ഉണ്ടാകുമെന്നാണ് കിട്ടുന്ന വിവരങ്ങള്‍. കൂടുതൽ കണ്ടെത്തുക ഈ നീക്കത്തിന് പിന്നില്‍ ഈ സര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദമാന്നെന്ന് പറയേണ്ടതില്ലല്ലോ. ഇന്ത്യന്‍ ഭരണഘടനയും, രാജ്യത്തെ നീതിന്യായ വ്യവസ്ഥയും മാനിക്കുന്ന ഒരു പൗരെനെന്ന നിലയില്‍ ബഹു;കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന ഈ കേസിനോട് പൂര്‍ണ്ണമായു സഹകരിക്കും. എന്നാല്‍ ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളെ തുറന്ന് കാട്ടുകയും ചെയ്യും. 2025 ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ കൊണ്ട് പോയതില്‍ ദേവസ്വത്തിന് എന്തെങ്കിലും നഷ്ട്ടമോ കുറവോ, നടപടി ക്രമങ്ങളില്‍ വീഴ്ച്ചയോ ഉണ്ടായിട്ടില്ല. എന്നാല്‍ സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ കൊണ്ട് പോയത് 2019ലെ ബോര്‍ഡിനെ രക്ഷിക്കാന്‍ വേണ്ടിയാണ് എന്ന വിചിത്ര വാദമാണ് ഉന്നയിക്കുന്നത് ഞങ്ങളുടെ ബോര്‍ഡ് വരുന്നതിന് ആറ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസറില്‍ നിന്നും വാതിലിന്റേയും കട്ടിളപ്പാളികളുടേയും ദ്വാരപാലക ശില്‍പ്പങ്ങളുടെയും ന്യൂനതകള്‍ പരിഹരിക്കുവാനുള്ള ഫയല്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ഫയല്‍ നീക്കം ഞങ്ങളുടെ ബോര്‍ഡ് അറിഞ്ഞിരുന്നില്ല. ബോര്‍ഡ് അധികാരത്തില്‍ വന്നശേഷം സന്നിധാനത്തെ ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ദ്വാരപാലക ശില്‍പ്പങ്ങള്‍ കാരണം ഉണ്ടാകുന്ന അശുദ്ധി മാറ്റുവാനാണ് ഞങ്ങള്‍ ശ്രമിച്ചത്. സത്യസന്ധമായും ഭക്തിയോടെയും ഭഗവാന് വേണ്ടി ചെയ്ത കാര്യത്തില്‍ പശ്ച്ചാത്താപമില്ല. എന്നായാലും സത്യം ജയിക്കും.

Leave a Reply

Your email address will not be published. Required fields are marked *