പീച്ചിയിലെ ഭൂചലന പ്രദേശങ്ങൾ തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സന്ദർശിച്ചു

തൃശ്ശൂർ: പീച്ചിയിലും പരിസരങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേൾക്കുന്ന സാഹചര്യത്തിൽ

തൃശൂർ ജില്ലാ കല്ലെക്ടരും ഒല്ലൂക്കര
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിദ്യ രാജേഷ്, വൈ. പ്രസിഡന്റ് മാത്യു നൈനാന് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.

ഭൂചലനവും ഉഗ്രശബ്ദവും അനുഭവപ്പെട്ട പള്ളിക്കുന്ന്, തെക്കേക്കുളം, ജണ്ടമുക്ക് എന്നീ പ്രദേശങ്ങളിലും സമീപ വീടുകളിലുമാണ് സംഘം എത്തിയത്. നാട്ടുകാരിൽ നിന്ന് നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

രാത്രി സമയങ്ങളിൽ പ്രത്യേകിച്ചും 11 മണിക്ക് ശേഷം ഭൂമിക്കടിയിൽ നിന്ന് ഉച്ചത്തിലുള്ള മുഴക്കവും നേരിയ വിറയലും അനുഭവപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു. തുടർച്ചയായി ശബ്ദം കേൾക്കുന്നതിനാൽ കുട്ടികളും പ്രായമായവരും ഉൾപ്പെടെ നിരവധി പേർ ഭയപ്പാടിലാണ്. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആശങ്ക നിലനിൽക്കുന്നു.

പ്രസിഡണ്ടിന്റെ പ്രതികരണം
സന്ദർശനത്തിന് ശേഷം പ്രസിഡണ്ട് വിദ്യ രാജേഷ്* പറഞ്ഞത്:
“ജനങ്ങളുടെ ആശങ്ക വലുതാണ്. പീച്ചി ഡാമിന്റെ സുരക്ഷയും പരിശോധിക്കും. പരിഭ്രാന്തരാകേണ്ടതില്ല, എന്നാൽ ജാഗ്രത പാലിക്കണം”

ആവശ്യങ്ങൾ

  1. പീച്ചിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അടിയന്തരമായി പുനരാരംഭിക്കുക
  2. വിദഗ്ധ സംഘത്തെ എത്തിച്ച് ശാസ്ത്രീയ പഠനം നടത്തുക
  3. 24 മണിക്കൂർ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പ്രാദേശിക നേതാക്കൾ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.

keralatimes

chalakudy

Thrissur

localnews

onlinenews

Leave a Reply

Your email address will not be published. Required fields are marked *