മാനസികാരോഗ്യ രംഗത്ത് നവചരിത്രം രചിച്ച് മന:ശ്രീ മിഷൻ PHRC: കൗൺസിലർ ലാലി ജെയിംസ്

തൃശ്ശൂർ: കേരളത്തിലെ മാനസികാരോഗ്യ രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകളിലൂടെ നവചരിത്രം രചിക്കുകയാണ് മന:ശ്രീ മിഷൻ PHRC (Psychiatric Homoeopathy Research Centre)യെന്ന് തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസ് അഭിപ്രായപ്പെട്ടു.
തൃശ്ശൂർ ജില്ലയിലെ ഒളരിക്കര പൗണ്ട് റോഡിലുള്ള മന:ശ്രീ മിഷൻ PHRC ട്രെയിനിംഗ് സെന്ററിൽ സംഘടിപ്പിച്ച ക്ലിനിക്കൽ ട്രാൻസാക്ഷണൽ അനാലിസിസ് സൈക്കോളജി ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും സന്തോഷവും സമാധാനവും പകരുന്നതിനുമായി മന:ശ്രീ മിഷൻ നടപ്പാക്കുന്ന ഹോമിയോപ്പതി സൈക്യാട്രിക് ചികിത്സ, ഗവേഷണ പ്രവർത്തനങ്ങൾ, മനഃശാസ്ത്ര കൗൺസിലിംഗ് എന്നിവ ഇന്നത്തെ സമൂഹത്തിലും ഓരോ കുടുംബത്തിനും ഏറെ പ്രാധാന്യമുള്ള സേവനങ്ങളായി മാറിയിട്ടുണ്ടെന്ന് ലാലി ജെയിംസ് പറഞ്ഞു.
തൃശ്ശൂരിലെ മാനസികാരോഗ്യ മേഖലയിലെ പ്രഗത്ഭരായ മനോരോഗ വിദഗ്ധരും മനഃശാസ്ത്രജ്ഞരും നേതൃത്വം നൽകുന്ന മന:ശ്രീ മിഷന് സമൂഹത്തിന് വലിയ സംഭാവനകൾ നൽകാൻ കഴിയട്ടെയെന്ന് ആശംസിച്ച അവർ, സ്ഥാപനത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു.
മന:ശ്രീ മിഷൻ ചെയർമാനും പ്രായോഗിക മനഃശാസ്ത്രജ്ഞനുമായ ഡോ. റഹിം ആപ്പാഞ്ചിറ അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി സൈക്യാട്രിയിൽ മൂന്നാം റാങ്കോടെ മാസ്റ്റർ ബിരുദം നേടിയ മന:ശ്രീ മിഷൻ PHRC ഡയറക്ടർ ഡോ. ശക്തി സിൽവൻ സ്വാഗതം പറഞ്ഞു. എൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ എസ്. പ്രീതി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *