കുട്ടികളോട്
- വെള്ളത്തിൽ ഇറങ്ങരുത് കളിക്കാനും ഫോട്ടോ എടുക്കാനും ആറിലും കനാലിലും ചാലിലും ഇറങ്ങരുത്. വെള്ളത്തിന്റെ ഒഴുക്കും കറണ്ട് കമ്പികളും അപകടമാണ്.
- വീട്ടിൽ സുരക്ഷിതമായി ഇരിക്കുക- മേൽക്കൂരയിൽ നിന്ന് വെള്ളം ഒലിക്കുന്നുണ്ടോ, ചുമര് നനഞ്ഞിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.
- ഇലക്ട്രിക് ഉപകരണങ്ങൾ
നനഞ്ഞ കൈകൊണ്ട് സ്വിച്ച് തൊടരുത്. വെള്ളം കയറിയ വീട്ടിൽ കറണ്ട് ഓഫ് ചെയ്തിടുക.
4.പഠനം തുടരാം
അവധിയാണെങ്കിലും 1-2 മണിക്കൂർ വായന/ online class ഉണ്ടെങ്കിൽ അത് ചെയ്യാം. ബോറടിക്കാതെ വീട്ടിൽ കഥപുസ്തകം വായിക്കാം.
രക്ഷിതാക്കളോട്
- ഭക്ഷണവും കുടിവെള്ളവും
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിപ്പിക്കുക. പെട്ടെന്ന് കേടാകുന്ന ഭക്ഷണം ഒഴിവാക്കുക. ORS വീട്ടിൽ കരുതുക. - ആരോഗ്യം
പനി, ചർദ്ദി, വയറിളക്കം, തൊലി രോഗം എന്നിവ വരാതെ നോക്കണം. കുട്ടികൾക്ക് നനഞ്ഞ വസ്ത്രം മാറ്റി കൊടുക്കുക.
2 പ്രധാന രേഖകൾ സർട്ടിഫിക്കറ്റുകൾ, മരുന്നുകൾ, ഫോൺ, ചാർജർ, ടോർച്ച്, പണം എന്നിവ waterproof bag-ൽ സൂക്ഷിക്കുക.
3.വാർത്തകൾ ശ്രദ്ധിക്കുക കളക്ടറുടെ, തദ്ദേശ സ്ഥാപനത്തിന്റെ, സ്കൂളിന്റെ official നിർദേശങ്ങൾ മാത്രം പിന്തുടരുക.
4 എമർജൻസി നമ്പറുകൾ – 112, 1077 – District Disaster Control Room, 108 – Ambulance എന്നിവ സേവ് ചെയ്തിടുക.
5 ക്യാമ്പിലേക്ക് മാറേണ്ടി വന്നാൽ സ്കൂൾ അധികൃതരും health team-ഉം പറയുന്ന നിർദേശം കൃത്യമായി പാലിക്കുക.
അവധി സുരക്ഷയുടെ ഭാഗമാണ്. കുട്ടികളെ ഒറ്റയ്ക്ക് പുറത്ത് വിടാതിരിക്കുക.
DDE
മലപ്പുറം




