സൗണ്ട് സർവീസ് അസോസിയേഷൻ ഓണാഘോഷം: സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കുറ്റിക്കാട്: സൗണ്ട് സർവീസ് അസോസിയേഷൻ ചാലക്കുടി മേഖലയുടെ ഓണാഘോഷവും പൊതുസമ്മേളനവും കുറ്റിക്കാട് ഗ്രീൻലാന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മേഖല പ്രസിഡന്റ് ഒ. എസ്. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
​രക്ഷാധികാരി ബിജു രാഗം, ഫാ. ലിജോ പോൾ പറമ്പത്ത് എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജിസ്മി ബിനോയ് ആശംസകൾ നേർന്നു. സെക്രട്ടറി പ്രിൻസ് ജോർജ് റിപ്പോർട്ടും ട്രഷറർ എം. കെ. ബൈജു വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. അനിൽ പി. കെ. സ്വാഗതവും സുനിൽ തണ്ടപ്പിള്ളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *