ചേലക്കര: മഴയെ തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യബസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ബസ് കാത്തുനിന്നിരുന്ന രണ്ട് പേർക്കും ബസിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കുമാണ് പരിക്കേറ്റത്.
സംസ്ഥാന പാതയിലെ കായംപൂവം ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. ഇറക്കമിറങ്ങി വരുന്നതിനിടെ മഴ കാരണം ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് നേരെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
പരിക്കേറ്റവരെ ആദ്യം ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവരം അറിഞ്ഞെത്തിയ ചേലക്കര പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.




