വിലങ്ങൻ കുന്നിൽ വിലങ്ങൻ ട്രെക്കേഴ്സ് ക്ളബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓർമ്മ മരത്തണലിൽ ഇത്തിരി നേരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് സെക്രട്ടറി ശശി കളരിയേൽ ആമുഖഭാഷണം നടത്തി. പ്രസിഡൻ്റ് വത്സ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ. എ. ടി .വി ചന്ദ്ര മോഹൻ മുഖ്യപ്രഭാഷണം നടത്തി. കുന്നിൽ ഓപ്പൺ എയർ തിയേറ്ററും ചിൽഡ്രൻസ് പാർക്കും റോഡും നിർമ്മിച്ചത് താൻ ജനപ്രതിനിധിയായിരുന്ന കാലഘട്ടത്തിലാണെന്നും കെ. കരുണാകരൻ്റെ നിശ്ചയദാർഡ്യമാണ് കുന്നിനെ വിനോദസഞ്ചാരകേന്ദ്രമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്നതെല്ലാം ശോചനീയവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാഹിതി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ, എഴുത്തുകാരൻ ഷാജു പുതൂർ, തോമസ് പാവറട്ടി, അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റ് പി.ജെ. സണ്ണി ദേവസ്സി,, മുരളി അടാട്ട്, പഞ്ചായത്ത് അംഗങ്ങളായ സിമി അജിത്ത് കുമാർ, ജോഫി സുനിൽ, സി.ആർ. പോൾസൻ എന്നിവർ സംസാരിച്ചു. അഴിക്കോട് മാഷ് നട്ട അശോക മരച്ചുവട്ടിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച ശേഷമാണ് പരിപാടി തുടങ്ങിയത്. കാർഗിൽ യുദ്ധത്തിൽ വിര, ചരമമടഞ്ഞ സുനിൽ ശ്രീധരൻ്റെയും പ്രൊഫ.എം കെ സാനു മാസ്റ്ററുടെയും ഓർമ്മയ്ക്കായ് വൃക്ഷത്തെകൾ നടുകയും ചെയ്തു.




