ജ്യോതി പര്യടന സമ്മേളനം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു
പറവൂർ: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പറവൂർ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ദിവ്യജ്യോതി പര്യടനത്തിന് തുടക്കമായി. ഗുരുദേവ ദിവ്യജ്യോതിക്ക് പറവൂർ നഗരത്തിൽ സ്വീകരണം നൽകിക്കൊണ്ട് ഘോഷയാത്രയും സംഘടിപ്പിച്ചു.
തുടർന്ന് നടന്ന ദിവ്യജ്യോതി പര്യടന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ സി.എൻ. രാധാകൃഷ്ണൻ അധ്യക്ഷനായി.
പറവൂർ നഗരസഭ ചെയർപേഴ്സൻ രമേഷ് ഡി. കുറുപ്പ്, പ്രതിപക്ഷ പാർലിമെന്ററി പാർട്ടി നേതാവ് സി.എ. രാജീവ്, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ–പോഷക സംഘടനാ നേതാക്കളായ ഐഷ രാധാകൃഷ്ണൻ, വി.പി. ഷാജി, ഷൈജ മുരളീധരൻ, അഭിഷേക്, ബിബിൻ രാജ്, ലിസി ടീച്ചർ, സുധീഷ് വള്ളുവള്ളി, കെ.ബി. സുഭാഷ്, എൻ.കെ. സജീവ്, അഖിൽ ബിനു, അനഘ, ഗോപാലകൃഷ്ണൻ, ടി.പി. ദിലീപ്, ഷൈജു മനക്കപ്പടി എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും നടന്നു.
ശ്രീനാരായണ ദിവ്യജ്യോതി പര്യടനം ആഗസ്റ്റ് 19 മുതൽ 23 വരെ വിവിധ ശാഖായോഗങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും. ഗുരുദേവ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനൊപ്പം വിവിധ ശാഖകളിൽ ജയന്തി ആഘോഷങ്ങൾക്ക് ഇതോടെ തുടക്കമാകും.




