ചിറങ്ങര പകൽവീട്ടിൽ വയോജന സംഗമവും ഓണാഘോഷവും

ചാലക്കുടി: ചിറങ്ങര പകൽവീട്ടിന്റെ നേതൃത്വത്തിൽ വയോജന സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.പകൽവീട് പ്രസിഡന്റ് മോഹനന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഝാൻസി പൗലോസ്, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ കെ. മേനോൻ, ജനപ്രതിനിധികളായ ഷാജു വല്ലത്തുകാരൻ, ഓമന രവി, ജിനി ഡേവിസ്, ജോൺ പി. ആർ., നിഷ എം., ജിജി സെബി, ചന്ദ്രിക ടീച്ചർ, ലിജോ ജോസ്, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.രാജൻ തോമസ്, മുരളി ചാലക്കുടി, റപ്പായി കണ്ണമ്പുഴ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഓണസദ്യയ്ക്കുശേഷം വയോജനങ്ങളുടെ വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും അരങ്ങേറി. മത്സര വിജയികൾക്ക് റപ്പായി കണ്ണമ്പുഴ സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *