എല്‍പിജി ഓപ്പണ്‍ ഫോറം നടത്തി

ജില്ലാ പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ എല്‍പിജി ഓപ്പണ്‍ ഫോറം നടത്തി. തൃശ്ശൂര്‍ കളക്ട്രേറ്റ് അനക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം. സന്ദീപ് അധ്യക്ഷത വഹിച്ചു.

ഓപ്പണ്‍ ഫോറത്തില്‍ ഗ്യാസ് കണക്ഷന്‍, വിതരണം, ബുക്കിംഗ്, ലീക്കേജ്, പാചക വാതക സംബന്ധമായ മറ്റ് വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. എല്‍പിജി വിതരണം പരാതിരഹിതമായും, കാര്യക്ഷമമായും നടത്തുന്നതിന് ഗ്യാസ് ഏജന്‍സികള്‍ ശ്രദ്ധിക്കണമെന്നും, ഇത് ഓയില്‍ കമ്പനി സെയില്‍സ് മാനേജര്‍മാര്‍ ഉറപ്പുവരുത്തണമെന്നും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കി.

ഓപ്പണ്‍ ഫോറത്തിന് ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ജെ ആശ സ്വാഗതവും തൃശ്ശൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ടി. മണികുമാര്‍ നന്ദിയും രേഖപ്പെടുത്തി. ജില്ലയിലെ ഔദ്യോഗിക ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, ഓയില്‍ കമ്പനികളുടെ പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *