കൊച്ചി: മദ്യ വിമോചന മഹാസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന
“ലഹരി മോചന കേരള രക്ഷാ പദയാത്ര”
ഒക്ടോബർ രണ്ടിന് കാസർകോഡ്
നീലേശ്വരത്ത് നിന്ന് ആരംഭിച്ച് ഒക്ടോബർ 23 ന്
തിരുവനന്തപുരത്ത് സമാപിക്കും.
യാത്രയുടെ ഭാഗമായി കച്ചേരിപ്പടി ഗാന്ധിഭവനിൻ ചേർന്ന വിവിധ മദ്യവിരുദ്ധ സംഘടകളുടെ സംയുക്തയോഗം മദ്യ വിമോചന മഹാസഖ്യം സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എ. ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി
അഡ്വ. ചാർളിപോൾ അധ്യക്ഷനായിരുന്നു. കുരുവിള മാത്യൂസ്, കെ. എം നാസറുദ്ദീൻ, ജയിംസ്
കോറമ്പേൽ, റാഫേൽ മുക്കത്ത്, പി.കെ സെബാസ്റ്റ്യൻ, കെ.കെ. നെദീൻ എന്നിവർ പ്രസംഗിച്ചു.
ജസ്റ്റീസ് കെമാൽ പാഷ ചെയർമാനായും അഡ്വ. ചാർളിപോൾ വർക്കിംഗ് ചെയർമാനായും കെ. എ നാസറുദ്ദീൻ ജനറൽ കൺവീനറുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ന്യൂസ്ഡെസ്‌ക് കേരളടൈംസ്.




