മദ്യനികുതി കുറയ്ക്കൽ മരവിപ്പിച്ചു യുഡിഎഫിൽ വൻ പ്രതിഷേധം!

മദ്യനയം യൂ ഡി എഫ് തീരുമാനിക്കും. – മുഖ്യമന്തി.

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന നികുതി കുറയ്ക്കാനുള്ള ബജറ്റ് നിർദേശം സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. ഭരണകക്ഷിയായ യുഡിഎഫിൽ നിന്നും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പിൻവാങ്ങൽ.

​വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നീക്കത്തിൽ നിന്നും താൽക്കാലികമായി പിന്നോട്ട് പോയിരിക്കുകയാണ് സർക്കാർ. ധനവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച പുതിയ നികുതി ഘടനയ്ക്കെതിരെ കോൺഗ്രസിൽ നിന്നും മുസ്ലിം ലീഗിൽ നിന്നും കടുത്ത എതിർപ്പാണ് ഉയർന്നത്. ഇതിന് പിന്നാലെ മുസ്ലിം മതസംഘടനകളും ക്രിസ്ത്യൻ സഭകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സർക്കാർ തീരുമാനം മരവിപ്പിച്ചത്.
​മുന്നണിയിൽ ആവശ്യമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കേണ്ടതില്ലെന്നാണ് യുഡിഎഫിലെ പൊതു അഭിപ്രായമെങ്കിൽ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“തുടക്കമിട്ടത് മുൻ സർക്കാർ”; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി!

​അതേസമയം, ഈ തീരുമാനത്തിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷമായ സി.പി.എം ആരോപിക്കുന്നത്. എന്നാൽ ഈ നീക്കത്തിന് തുടക്കമിട്ടത് മുൻ സി.പി.എം സർക്കാരാണെന്ന് മുഖ്യമന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി. രണ്ടാം സി.പി.എം സർക്കാരിന്റെ കാലത്ത് അന്നത്തെ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലാണ് വീര്യം കുറഞ്ഞ മദ്യങ്ങളെ നിർവചിക്കുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചതെന്നും മുഖ്യമന്ത്രി സഭയെ ഓർമ്മിപ്പിച്ചു.
​മദ്യനയത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ അങ്കം മുറുകുമ്പോൾ വരും ദിവസങ്ങളിൽ യുഡിഎഫ് യോഗത്തിൽ എന്ത് തീരുമാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. വാർത്തകളുടെ തത്സമയ അപ്ഡേറ്റുകൾക്കായി കേരളടൈംസ് ഫോളോ ചെയ്യൂ. നന്ദി, നമസ്കാരം

Leave a Reply

Your email address will not be published. Required fields are marked *