തിരുവനന്തപുരം : എസ് എൻ ഡി പി യോഗം മൈക്രോഫിനാൻസ് മുൻ കോർഡിനേറ്റർ കെ കെ മഹേശൻ്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സുധീരൻ വീണ്ടും മുഖ്യമന്ത്രിക്ക് കത്തയച്ചു. കത്തിന്റെ പകർപ്പ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും കൈമാറി.

വെള്ളാപ്പള്ളി നടേശൻ നിയമ സംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കുകയാണെന്നും ഭരണ സംവിധാനം ഉണർന്നു പ്രവർത്തിക്കണമെന്നും മുൻ മന്ത്രിയും സ്പീക്കരുമായിരുന്ന സുധീരൻ ആവശ്യപ്പെട്ടു. അതേസമയം ജീവനൊടുക്കിയ മഹേശനെയും സുധീരനെയും വിമർശിച്ചും ശിവഗിരി മഠാധിപതി സത്ച്ചിദാനന്ദ സ്വാമികള തള്ളിയും വെള്ളാപ്പള്ളിയുടെ മകനും ബി ഡി ജെ എസ് നേതാവുമായ തുഷാർ വെള്ളാപ്പളളി രംഗത്ത് വന്നു. മഹേശിനെതിരായ വെള്ളാപ്പള്ളിയുടെ അധിഷേപങ്ങൾ അവർ ത്തിച്ച തുഷാർ, “കള്ളനെ കള്ളൻ എന്നല്ലാതെ എന്ത് പറയണമെന്ന് പരിഹാസ ചോദ്യമുന്നയിച്ചു.



