തൃശൂർ : ഓൺലൈൻ പ്രസ്സ് ക്ലബ്ബിന്റെ പ്രവർത്തനം സംസ്ഥാനത്തൊട്ടാകെ ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജോയ് ദാനിയേൽ പ്രസ്താവിച്ചു. തൃശൂർ ജില്ലയിലെ ഓൺലൈൻ ചാനൽ മെമ്പർമാരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓൺലൈൻ പ്രസ്സ് ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം.എം.എ. റസാഖ് വിവരിച്ചു. തൃശൂർ ജില്ലാ ഭാരവാഹികൾ:പ്രസിഡന്റ്: രാജശേഖരൻ കടമ്പാട്ട്സെക്രട്ടറി: ടി.കെ. സനീഷ്ട്രഷറർ: ഷാജി പി.പി.വൈസ് പ്രസിഡന്റുമാർ: സുനിൽ തരകൻ, രാഹുൽ എൻ.സി, പോൾസൻ വാഴപ്പിള്ളി.ജോയിന്റ് സെക്രട്ടറിമാർ: ഡാൽവിൻ ജോൺസൻ, ബൈജു, വത്സല കുമാർ കെ.വി, എ.എം ജെയ്‌സൻ.കോ-ഓർഡിനേറ്റർ: ജുനൈദ്.വൈസ് പ്രസിഡന്റ് എ.ടി. സ്റ്റെയിൻസ് പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ചു.തൃശൂർ ജില്ലയിലെ ഐ.ഡി. കാർഡ് മെമ്പർഷിപ്പ് വിതരണം ജൂലൈ മാസത്തിൽ തൃശൂരിൽ വെച്ച് നടക്കും. ഇതോടൊപ്പം കോട്ടയം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ ഓൺലൈൻ പ്രസ്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും ജൂലൈ മാസത്തിൽ തന്നെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.





