അഞ്ജു ബോബി ജോർജിന്റെ 20 വർഷത്തെ റെക്കോർഡ് തകർത്തു; ലോങ്ജമ്പിൽ പുതിയ ചരിത്രവുമായി തൃശൂരിന്റെ ആൻസി സോജൻ.​

തൃശൂർ: ഇന്ത്യൻ അത്‌ലറ്റിക്‌സിൽ പുതിയ ചരിത്രം കുറിച്ച് തൃശൂരിന്റെ ലോങ്ജമ്പ് താരം ആൻസി സോജൻ. ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റർ ചാടിയാണ് ആൻസി പുതിയ ദേശീയ റെക്കോർഡ് കുറിച്ചത്. 2004-ൽ ഇതിഹാസ താരം അഞ്ജു ബോബി ജോർജ് സ്ഥാപിച്ച 6.83 മീറ്ററിന്റെ റെക്കോർഡാണ് ഇരുപത് വർഷങ്ങൾക്ക് ശേഷം ആൻസി പഴങ്കഥയാക്കിയത്.​ഈ മിന്നും പ്രകടനത്തോടെ ആൻസി സോജൻ ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതയും സ്വന്തമാക്കി. തൃശൂർ നാട്ടിക എടപ്പള്ളി സോജന്റെയും ജാൻസിയുടെയും മകളാണ് ആൻസി. മുംബൈ റിലയൻസ് ഫൗണ്ടേഷനിൽ, കണ്ണൂർ സ്വദേശിയായ പ്രമുഖ കോച്ച് അനൂപ് ജോസഫിന് കീഴിലാണ് താരം ഇപ്പോൾ പരിശീലനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *