ദേശീയപാതയിൽ ഡീസൽ ടാങ്കർ മറിഞ്ഞു അപകടം.

കൈപ്പമംഗലം : ദേശീയപാതയിൽ ഡീസൽ ടാങ്കർ മറിഞ്ഞു അപകടം.ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8 30 ന് ആയിരുന്നു സംഭവം. എൻ എച്ച് നിർമ്മാണ കമ്പനിയുടെ വാഹനങ്ങളിൽ നിറയ്ക്കാൻ വേണ്ടി ഡീസലുമായി പോയിരുന്ന മിനി ടാങ്കർ ആണ് മറിഞ്ഞത്. കുഴിയിൽ ചാടി നിയന്ത്രണം വിട്ടാണ് ലോറി മറിഞ്ഞത് എന്നു പറയുന്നു. അപകടത്തെ തുടർന്ന് മറിഞ്ഞ ടാങ്കറിൽ നിന്ന് ഡീസൽ റോഡിൽ പരന്നൊഴുകി. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി സുരക്ഷ നടപടികൾ സ്വീകരിച്ചു. തുടർന്ന് ക്രൈൻ ഉപയോഗിച്ച മറിഞ്ഞ ടാങ്കർ ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *