യുഎഇ ഇത്തിഹാദ് റെയിലിന്റെ മുൻനിരയിൽ മലയാളി തിളക്കം; ആദ്യ ഇന്ത്യൻ ട്രെയിൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശി നിഷാദ്

​അബുദാബി: ഗൾഫ് മണ്ണിൽ വീണ്ടുമൊരു മലയാളി പെരുമ. ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ കുതിച്ചുപായുമ്പോൾ, അത് ലോകമെമ്പാടുമുള്ള മലയാളികൾക്ക് വലിയൊരു അഭിമാന നിമിഷമായി മാറുകയാണ്. യുഎഇയുടെ ഈ സ്വപ്ന പദ്ധതിയെ നയിക്കുന്ന മുൻനിരക്കാരിൽ ഒരാൾ ഒരു മലയാളിയാണ് എന്നതുതന്നെയാണ് ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നത്.
​ഇത്തിഹാദ് റെയിൽ ശൃംഖലയിലെ ആദ്യത്തെ ഇന്ത്യൻ ട്രെയിൻ ക്യാപ്റ്റൻ എന്ന ചരിത്ര നേട്ടമാണ് ആലപ്പുഴ സ്വദേശിയായ നിഷാദ് (29) സ്വന്തമാക്കിയത്. കഠിനാധ്വാനത്തിലൂടെയും പ്രതിഭയിലൂടെയും യുഎഇയുടെ പൊതുഗതാഗത ചരിത്രത്തിന്റെ ഭാഗമാകാൻ ഈ ഇരുപത്തൊൻപതുകാരന് സാധിച്ചു. നിലവിൽ ഇത്തിഹാദ് റെയിലിന്റെ ‘ട്രെയിൻ ഡ്രൈവേഴ്‌സ് ലൈൻ മാനേജർ’ എന്ന ഉയർന്ന തസ്തികയിലാണ് നിഷാദ് സേവനമനുഷ്ഠിക്കുന്നത്.
​ഗൾഫ് മേഖലയിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നായ ഇത്തിഹാദ് റെയിലിൽ, ഇത്രയും ഉത്തരവാദിത്തമുള്ള പദവിയിലേക്ക് ഒരു മലയാളി യുവാവ് തെരഞ്ഞെടുക്കപ്പെട്ടത് പ്രവാസി സമൂഹത്തിന് ഒന്നടങ്കം ആവേശം പകരുന്ന വാർത്തയാണ്.

Leave a Reply

Your email address will not be published. Required fields are marked *