കൊയിലാണ്ടി : ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഏകദേശം നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിനിടിച്ചതിനെ തുടര്‍ന്ന് തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിവരികയാണ്. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Related Posts

മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമന്റെ മുൻ സെക്രട്ടറി പൂവ്വപ്പിള്ളി ഗോപിനാഥ് അന്തരിച്ചു
കൊടുങ്ങല്ലൂർ: മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമന്റെ സെക്രട്ടറിയും രാജ്യസഭാ സെക്രട്ടേറിയറ്റ് മുൻ ഉദ്യോഗസ്ഥനുമായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി പൂവ്വപ്പിള്ളി ഗോപിനാഥ് (96) അന്തരിച്ചു. മുൻ കേന്ദ്രമന്ത്രിമാരായിരുന്ന മാർഗരറ്റ് ആൽവ,…

പ്രശസ്ത ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു
തൃശൂർ : പ്രശസ്ത ആണവ ശാസ്ത്രജ്ഞനും മുതിർന്ന ശാസ്ത്ര പ്രചാരകനുമായ ഡോ. എം.പി. പരമേശ്വരൻ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം.കേരള ശാസ്ത്ര…

തൃശൂരിൽ കുളത്തിൽ വീണ് 19കാരിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന രണ്ട് യുവതികളെ രക്ഷപെടുത്തി.
തൃശൂർ: വരവൂരിൽ കുളിക്കാനിറങ്ങുന്നതിനിടെ കുളത്തിൽ വീണ് 19 വയസ്സുകാരിക്ക് ദാരുണാന്ത്യം. ദേശമംഗലം വറവട്ടൂർ വരമംഗലത്ത് വീട്ടിൽ നാസറിന്റെ മകൾ ഹസ്ന (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ്…

