(UIDAI)ആധാർ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതത്വവും ലളിതമായ സേവനങ്ങളും ഉറപ്പാക്കുന്നതിനായി ‘ആധാർ ആപ്പിൽ’ പുതിയ ഇ-മെയിൽ അപ്ഡേഷൻ ഫീച്ചർ അവതരിപ്പിച്ച് യു.ഐ.ഡി.എ.ഐ. (UIDAI). ഇനി മുതൽ ഉപഭോക്താക്കൾക്ക് അവരുടെ ആധാർ കാർഡിലേക്ക് പുതിയ ഇ-മെയിൽ ഐഡി ചേർക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനും (Update) ആധാർ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കേണ്ടതില്ല. ജൂലൈ 1 മുതൽ അടുത്ത ആറുമാസത്തേക്ക് ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കും. ആധാർ ആപ്പ് വഴി മാത്രമാണ് ഈ സൌജന്യ ആനുകൂല്യം ലഭിക്കുക.പുതിയ ഫീച്ചറുകളോട് കൂടിയ ആധാർ ആപ്പ് ആൻഡ്രോയിഡ് (Android), ആപ്പിൾ ഐ.ഒ.എസ്. (iOS) പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ലഭ്യമാണ്.ഇ-മെയിൽ ഐ.ഡി. ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ, നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് എവിടെയെങ്കിലും ഓതന്റിക്കേഷൻ (Authentication) നടത്തുമ്പോൾ തത്സമയം (Real-time) ഇ-മെയിൽ അറിയിപ്പുകൾ (Alerts) ലഭിക്കും. ഇത് ആധാറിന്റെ ദുരുപയോഗം തടയാൻ സഹായിക്കും.ആധാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്നതിന്റെയും ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് യു.ഐ.ഡി.എ.ഐ.യുടെ ഈ പുതിയ നടപടി.
ആധാറിൽ ഇനി ഇ-മെയിൽ ഐ.ഡി. വീട്ടിലിരുന്ന് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം; പുത്തൻ ഫീച്ചറുമായി യു.ഐ.ഡി.എ.ഐ.




