
അസമിലെ ഗുവാഹത്തിയില്‍ നടന്ന 19 ാമത് ദേശീയ ഗ്രാപ്പ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് 2026ല്‍ സീനിയര്‍ 62 കിലോഗ്രാം വിഭാഗത്തില്‍ ജി, നോ ജി ഇനങ്ങളിലായി മത്സരിച്ച കോണത്തുകുന്ന് സ്വദേശിയായ ഷമീലുദ്ദീന്‍ ഇരട്ട സ്വര്‍ണമെഡല്‍ നേടി ദേശീയ ചാമ്പ്യനായി. രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 400 താരങ്ങള്‍ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.


