ജർമനിയിലെ അൽമായ തിയോളജിയൻ പദവിയിലേക്ക് മലയാളിയായ പയസ് ജോസഫ്.

ജർമ്മനിയിലെ പ്രമുഖ കത്തോലിക്ക അതിരൂപതയായ ഫ്രൈബുർഗിൽ അൽമായ തിയോളജിയൻ പദവിയിലേക്ക് മലയാളിയായ ഫയസ് ജോസഫ് നിയമതിനായി. ജർമൻ കത്തോലിക്കാ സഭയിൽ അൽമായർക്കുള്ള ഈ ഉന്നത അജപാലന – ഭരണ ചുമതലയിലെത്തുന്ന ആദ്യ മലയാളിയാണ് കൊല്ലം രൂപതയിലെ പടപ്പക്കര ഇടവകാംഗമായ പയസ്. 2012 ൽ കുടുംബത്തോടൊപ്പം ഇറ്റലിയിൽ നിന്ന് ജർമ്മനിയിലേക്ക് കുടിയേറിയ പയസ്, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫ്രൈബുർഗ് അതിരൂപതയിലെ വിവിധ ഇടവകകളിൽ മികച്ച രീതിയിൽ അജപാലന സേവനം ചെയ്തു വരികയായിരുന്നു. ഈ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സഭാ നേതൃത്വം ഇപ്പോൾ ഇദ്ദേഹത്തെ പുതിയ ചുമതയിലേക്ക് നിയോഗിച്ചിരിക്കുന്നത്. ഭാര്യ സബി ക്രിസ്റ്റൽ നേഴ്സും, മക്കളായ തെരേസ്, ഫ്രാൻസിസ്കോ, ബാർബര എന്നിവർ മക്കളും ആണ്.ഫ്രൈബുർഗ് അതിരൂപതയിൽ ഈ വർഷം എട്ട് പേർ ഔദ്യോഗികമായി ഈ ശുശ്രൂഷാ പദവി സ്വീകരിക്കുമ്പോൾ, പയസ് ഒഴികെ 7 പേരും എല്ലാവരും ജർമ്മൻ സ്വദേശികളാണ്. വൈദികർക്ക് പുറമേ ദൈവശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസവും സഭയുടെ പ്രത്യേകത പരിശീലനം നേടിയ അത്മായരെയാണ് രൂപതകൾ ഈ പദവിയിലേക്ക് നിയോഗിക്കുന്നത്. ആത്മീയ കൂട്ടായ്മയുടെയും ഏകോപനം, വിശ്വാസ പരിശീലനം, വചനപ്രഘോഷണം, രോഗി സന്ദർശനം, ശവസംസ്കാര ശുശ്രൂഷകൾ, കൗൺസിലിംഗ് എന്നിവ ഉൾപ്പെടെ സഭയുടെ സുപ്രധാനമായ ആത്മീയ – ഭരണപരമായ ചുമതലകളാണ് ഇവർ നിർവഹിക്കുന്നത്. പൗരോഹ്യത്തിലേക്ക് ഉള്ള ദൈവവിളി കുറഞ്ഞ ഈ കാലഘട്ടത്തിൽ ജർമൻ കത്തോലിക്കാസഭയിൽ അൽമായ തിയോളജിൻസ് ആണ് ഇടവകളുടെ ചാലക ശക്തിയായി പ്രവർത്തിക്കുന്നത്. കുടിയേറ്റക്കാരുടെ നാടായി മാറിയ ജർമ്മനിയിൽ പയസിന്റെ സേവനം വിലപ്പെട്ടതാണ് സഭാവൃത്തങ്ങൾ കാണുന്നത്. വിദേശ മണ്ണിൽ സഭയുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന പയസ് തെരുവത്തിന്റെ പുതിയ ദൗത്യത്തെ ഏറെ പ്രതീക്ഷയോടെയാണ് ജർമ്മനിയിലെ മലയാളി സമൂഹം വീക്ഷിക്കുന്നത്.

പയസ് ജോസഫ് കുടുംബത്തോടൊപ്പം.

Leave a Reply

Your email address will not be published. Required fields are marked *