കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി 2026–27 പദ്ധതിയുടെ ഭാഗമായി മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞണം, കൈപ്പമംഗലം, എടത്തിരുത്തി എന്നീ പഞ്ചായത്തുകളിലെ കർഷകർക്ക് അപേക്ഷിക്കാം. വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ അഞ്ച് അവാർഡുകളാണ് നൽകുന്നത്. സമ്മിശ്ര കർഷകൻ (പൊതുവിഭാഗം – രണ്ട് അവാർഡുകൾ), വിളാധിഷ്ഠിത കർഷകൻ (പൊതുവിഭാഗം – രണ്ട് അവാർഡുകൾ), മികച്ച കർഷകൻ (എസ്.സി വിഭാഗം – ഒരു അവാർഡ്) എന്നിങ്ങനെയാണ് പുരസ്കാരങ്ങൾ. അപേക്ഷകർ ബന്ധപ്പെട്ട പഞ്ചായത്ത് പരിധിയിലുള്ളവരും സ്വന്തം ഉടമസ്ഥതയിലോ പാട്ടത്തിനെടുത്തതോ ആയ കുറഞ്ഞത് 50 സെന്റ് ഭൂമിയിൽ കൃഷി ചെയ്യുന്നവരുമായിരിക്കണം. തങ്ങൾ താമസിക്കുന്നതോ കൃഷി ചെയ്യുന്നതോ ആയ പഞ്ചായത്ത് പരിധിയിലെ കൃഷിഭവനുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂലൈ 13 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക. ഫോൺ: 9383471448, 0480 2852800.
Related Posts

സിക്കിം തുരങ്ക ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ശനിയാഴ്ച്ച ജന്മനാടായ കോട്ടയത്ത് എത്തിക്കും
തിരുവനന്തപുരം: തെക്കൻ സിക്കിമിലെ നാംചി ജില്ലയിലെ സമർഡുങ് പ്രദേശത്ത് നിർമാണത്തിലിരുന്ന തുരങ്കത്തിൽ ജൂലൈ 20-ന് ഉണ്ടായ വൻ സ്ഫോടനത്തിൽ മരിച്ച മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം…

കൊരട്ടി സെന്റ് മേരിസ് ഫോറോന പള്ളിയിൽ കന്യകാ മാതാവിന്റെ ജനനതിരുന്നാളിന് വികാരി ഫാ. ജോൺസൺ കക്കാട്ട് കൊടിയേറ്റി.
ഞായറാഴ്ച്ച രാവിലെ 9.30 ന് ഇടവക വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ കുർബാനയ്ക്ക് ശേഷം ഊട്ട് നേർച്ച വെഞ്ചിരിപ്പും തുടർന്ന് 3.30 വരെ നേർച്ച സദ്യയിൽ പങ്കെടുക്കാം.സെപ്തംബർ 21,22,23…

എന്നിലെ നല്ല സംവിധായകനെ ഉണർത്തിയത് ലോഹിതദാസുമായുള്ള ചങ്ങാത്തമാണെന്ന് സംവിധായകൻ സിബി മലയിൽ
ലോഹിതദാസ് പുരസ്കാരം തിരക്കഥാകൃത്ത് ബാഹുൽ രമേശിന് സമ്മാനിച്ചു. ചാലക്കുടി: മലയാള ചലച്ചിത്ര ലോകത്തിന് അനശ്വരമായ കഥാപാത്രങ്ങളും കഥകളും സമ്മാനിച്ച അതുല്യ പ്രതിഭ ലോഹിതദാസിന്റെ ദീപ്തമായ ഓർമ്മകൾ പുതുക്കി…

