വ്യവസായ പരിശീലന വകുപ്പിന് കീഴിലുള്ള ചാലക്കുടി ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. 20 ട്രേഡുകളിലായുള്ള ആകെ 832 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. താത്പര്യമുള്ളവർ ജൂലൈ ആറിന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണം. https://www.itiadmissions.kerala.gov.in/ എന്ന പോർട്ടൽ മുഖേനയോ https://det.kerala.gov.in വെബ്സൈറ്റിലെ ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം തൊട്ടടുത്തുള്ള ഐടിഐകളിൽ നേരിട്ടെത്തി വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. പ്രൊസ്പെക്ടസും മാർഗ്ഗനിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ- 0480 2701491.
Related Posts
വിഴിഞ്ഞത്തെ അദാനി പോർട്ടിൽ രാജ്യത്തെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപവുമായി എം എസ് സി ഗ്രൂപ്പ്.
ഇന്ത്യയിലെ ഏറ്റവും വലിയതും ലോകത്തിലെ അതിവേഗം വളരുന്ന ഏകീകൃത ഗതാഗത ഓപ്പറേറ്റർമാരിലൊന്നുമായ അദാനി പോർട്സും ലോകത്തിലെ ഏറ്റവും വലിയ ഗതാഗത-ലോജിസ്റ്റിക്സ് കൂട്ടായ്മയായ MSC ഗ്രൂപ്പും തമ്മിൽ സഹകരണത്തിന്…

മാനസികാരോഗ്യ രംഗത്ത് നവചരിത്രം രചിച്ച് മന:ശ്രീ മിഷൻ PHRC: കൗൺസിലർ ലാലി ജെയിംസ്
തൃശ്ശൂർ: കേരളത്തിലെ മാനസികാരോഗ്യ രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകളിലൂടെ നവചരിത്രം രചിക്കുകയാണ് മന:ശ്രീ മിഷൻ PHRC (Psychiatric Homoeopathy Research Centre)യെന്ന് തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസ്…

പുസ്തക പരിചയം:
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഉൾക്കാഴ്ചകളിലേക്ക് ഒരു പുനർവായനപുസ്തകം: ഇന്ത്യയുടെ മനസ്സാക്ഷികൾരചയിതാവ്: രാമചന്ദ്ര ഗുഹപ്രസാധകർ: മാതൃഭൂമി ബുക്സ്വില: ₹238. ഇന്ത്യൻ പൊതുജീവിതത്തെയും അതിന്റെ രാഷ്ട്രീയ ചരിത്രത്തെയും നിർണ്ണായകമായി രൂപപ്പെടുത്തിയ വ്യക്തിത്വങ്ങളെ…

