സംസ്ഥാനത്ത് സ്കൂൾ തലത്തിൽ പഠിക്കുന്ന കുട്ടികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളുകൾ ഓൺലൈനിൽ രേഖപ്പെടുത്തണമെന്ന് ഡെപ്യൂട്ടി ഡയറകർ അറിയിച്ചു. അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടലിൽ സ്കൂൾ ലോഗിൻ വഴി വേണം എൻട്രി ചെയ്യാൻ. വിദ്യാർത്ഥികൾക്കും സ്കൂൾ അധികൃതർക്കുമുള്ള വിശദമായ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ ഇ-ഗ്രാൻ്റ്സ് പോർട്ടലിന്റെ ഹോം പേജിൽ ലഭ്യമാക്കിയിട്ടുണ്ട്. ഡാറ്റാ എൻട്രി പൂർത്തിയാക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ്. കൂടുതൽ വിവരങ്ങൾക്ക് പാലക്കാട് മേഖലാ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറുമായി 0492 2222335 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Related Posts
കൊരട്ടിയിൽ വീടുകയറി ആക്രമണം: വയോധികന് പരിക്ക്, കാർ തല്ലിത്തകർത്തു; പ്രതി അറസ്റ്റിൽ.
കൊരട്ടി : കൊരട്ടിയിൽ വീടുകയറി അതിക്രമം നടത്തുകയും വയോധികനെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതി പോലീസ് പിടിയിൽ. എറണാകുളം പാറക്കടവ് സ്വദേശി മാനംതാനത്ത് വീട്ടിൽ സജീവിനെയാണ്…

ജനവികാരങ്ങൾക്കൊപ്പം ജീവിച്ച നേതാവ് പി.സി. ജയപ്രകാശ്: പി.എൻ. സുരൻ
പട്ടേപ്പാടം: കേരള പുലയർ മഹാസഭയുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന പി.സി. ജയപ്രകാശിന്റെ എട്ടാം അനുസ്മരണദിനം കെ.പി.എം.എസ് വെള്ളാങ്കല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.പട്ടേപ്പാടം…
അയ്യങ്കാളിയുടെ നവോത്ഥാന സന്ദേശം ഉയർത്തിപ്പിടിച്ച് 163-ാം ജയന്തി ആഘോഷം
ചാലക്കുടി/ഇരിങ്ങാലക്കുട: മഹാത്മാ അയ്യങ്കാളിയുടെ 163-ാം ജയന്തി വിവിധ ശാഖകളുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. പുഷ്പാർച്ചന, പതാക ഉയർത്തൽ, അനുസ്മരണ സമ്മേളനം, കലാ-കായിക മത്സരങ്ങൾ, നാടകാവതരണം, മധുരവിതരണം തുടങ്ങിയ…

