അമ്പലപുരം: കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കലാമണ്ഡലം കൃഷ്ണകുമാറിന് അമ്പലപുരം മുകുന്ദ രാജ സാംസ്കാരിക അക്കാദമി പൗരസ്വീകരണം നൽകി. ചടങ്ങിൽ വെച്ച് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കൃഷ്ണകുമാറിന് ഉപഹാരം സമ്മാനിച്ചു.
ഇതോടൊപ്പം, 39 വർഷത്തെ ബാങ്കിംഗ് സേവനത്തിനു ശേഷം സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അക്കാദമി സെക്രട്ടറി വിദ്യാസഗറിനെയും ചടങ്ങിൽ ആദരിച്ചു.
അക്കാദമി ചെയർപേഴ്‌സൺ ടി.എൻ. ലളിത അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി കെ. അജിത് കുമാർ, എഴുത്തുകാരി ശ്രീദേവി അമ്പലപുരം എന്നിവർ പങ്കെടുത്തു. കൂടാതെ പി.ജെ. ജോർജ് കുട്ടി, രാജൻ വടക്കത്ത്, ജോയൽ മഞ്ഞില, എം. ശശികുമാർ, കെ. ശശിധരൻ, ജയറാം, അഷറഫ്, ദിലീപ്, ഫാ. ജോൺസൺ അന്തിക്കാട്, സി. സുരേഷ് ബാബു, മജീദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കലാമണ്ഡലം കൃഷ്ണകുമാറിന് പൗരസ്വീകരണം നൽകി




