എറിയാട്: സഹകരണ മേഖലയിൽ സ്വന്തമായി വിമാന സർവീസും മികച്ച ഏവിയേഷൻ കോഴ്സുകളും ആരംഭിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾ പ്രാപ്തമാണെന്ന് പ്രമുഖ സഹകാരിയും എം. വി. ആർ. കാൻസർ സെന്റർ ചെയർമാനുമായ സി. എൻ. വിജയകൃഷ്ണൻ. എറിയാട് സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ ‘മഹാത്മാഗാന്ധി എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകളുടെ’ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയുമായും കേരള മുഖ്യമന്ത്രി വി. ഡി. സതീശനുമായും ചർച്ചകൾ നടത്തിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എറിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. എസ്. മുജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. പ്രമുഖ കലാകാരൻ റിയാസ് നർമകല മുഖ്യതിഥിയായിരുന്നു.
അഡ്വ. ടി. എച്ച്. മഹേഷ്, ടി. എം. കുഞ്ഞുമൊയ്‌ദീൻ, പി. М. മുഹമ്മദ് സഗീർ, ബഷീർ കൊണ്ടാമ്പുള്ളി, പി. കെ. മുഹമ്മദ്, പി. ജി. അബ്ദു, സി. പി. തമ്പി, നജീബ് റഹ്മാൻ, കെ. എൻ. നാസർ, പി. കെ. ഹരിദാസ്, നസീമ സിദ്ദീഖ്, കെ. എ. സീന തുടങ്ങിയവർ ആശംസകൾ നേർന്ന്
പ്രസംഗിച്ചു.
സഹകരണ മേഖലയിൽ വിമാന സർവീസ് യാഥാർത്ഥ്യമാക്കും: സി. എൻ. വിജയകൃഷ്ണൻ




