ലഡാക്കിന്റെ പോരാട്ടത്തിന് ഇരിങ്ങാലക്കുടയുടെ ഐക്യദാർഢ്യം: ആം ആദ്മി പാർട്ടി ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു


​ഇരിങ്ങാലക്കുട: ഡൽഹി ജന്തർ മന്ദറിൽ സോനം വാങ്ചുക്കും സി.ജെ.പി (CJP) പ്രവർത്തകരും നടത്തുന്ന 22 ദിവസത്തിലധികം നീണ്ട വീറുറ്റ നിരാഹാര സമരത്തിന് ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. സമരം AAP തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ. ഷാജു കവുങ്കൽ ഉദ്ഘാടനം ചെയ്തു.
​ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് വിൻസെന്റ് കണ്ടംകുളത്തിയുടെ അധ്യക്ഷതയിലാണ് പ്രക്ഷോഭ പരിപാടികൾ നടന്നത്. രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ നടന്ന ഉപവാസ സത്യാഗ്രഹത്തിന് ജില്ലാ പ്രസിഡന്റ് ഡോ. ഷാജു കവുങ്കൽ, മണ്ഡലം പ്രസിഡന്റ് വിൻസെന്റ് കണ്ടംകുളത്തി, ജില്ലാ കൗൺസിൽ അംഗം ജിജിമോൻ, മണ്ഡലം വർക്കിങ് പ്രസിഡന്റ് ഷാജു എബ്രഹാം, ട്രഷറർ ഷാജു കെ.വി., ജയൻ കൊടുങ്ങല്ലൂർ, ഗോപി നാട്ടിക എന്നിവരെ മാലയിട്ട് സ്വീകരിച്ചുകൊണ്ട് തുടക്കം കുറിച്ചു.
​അവകാശപ്പോരാട്ടങ്ങൾക്ക് കരുത്തുപകർന്നുകൊണ്ട്സംസ്ഥാന കമ്മിറ്റി അംഗം ബാലചന്ദ്രമേനോൻ,തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് വിൽസൻ കല്ലൻ, പുതുക്കാട് മണ്ഡലം പ്രസിഡന്റ് ജോസഫ് ജോർജ്, പുഷ്പക്കാരൻ ടി.എം., ബിൽസി ജോയ്, ഷിബിൻ പുതുക്കാട്, അബുബക്കർ എറിയാട്, വേലായുധൻ കൊരട്ടി,
സാജു പരിയാരം
അഷറഫ് ഗുരുവായൂർ, ജയകൃഷ്ണൻ പുതുക്കാട്, ഗിരിജൻ മാള
എന്നിവർ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. നിരവധിയായ പ്രവർത്തകരും ജനങ്ങളും സമരത്തിന് പിന്തുണയുമായി എത്തിച്ചേർന്നു. ഡിക്സൺ കൂവാകാടൻ,വിജയരാഘവൻ, ഷാജി എൻ. ഐ. തോംസൺ എലുവതിങ്കൽ എന്നിവർ

Leave a Reply

Your email address will not be published. Required fields are marked *