ജില്ലയിൽ കാലാവര്ഷത്തെത്തുടർന്ന് നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ജില്ലയിൽ ഇതുവരെ 6 വീടുകൾ പൂർണ്ണമായും 97 വീടുകൾ ഭാഗികമായും തകർന്നു. ഓഗസ്റ്റ് 3-ന് മാത്രം ഒരു വീട് പൂർണ്ണമായും 5 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവിൽ 53 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
ജൂൺ 4 മുതൽ ഓഗസ്റ്റ് 3 രാവിലെ വരെ ജില്ലയിലാകെ 1211.39 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. 13 മരണം. മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽപ്പെട്ട് ജില്ലയിൽ ഇതുവരെ 13 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 5 ദുരിതാശ്വാസ ക്യാമ്പുകൾ ചാലക്കുടി, ചാവക്കാട്, മുകുന്ദപുരം താലൂക്കുകളിലായി നിലവിൽ 5 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 17 കുടുംബങ്ങളിലെ 19 പുരുഷന്മാരും 28 സ്ത്രീകളും 6 കുട്ടികളും അടക്കം. 53 പേരെ മാറ്റിപ്പാർപ്പിച്ചു. നാശനഷ്ടക്കണക്ക് കെ.എസ്.ഇ.ബി.ക്ക് 2.23 കോടിയിലധികം രൂപയുടെ നഷ്ടവും കാർഷിക മേഖലയിൽ 28.35 ലക്ഷം രൂപയുടെ നാശനഷ്ടവും രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾക്ക് 3.31 ലക്ഷത്തിലധികം രൂപയുടെ കേടുപാടുകൾ സംഭവിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തൃശ്ശൂർ





