കാർഷിക യന്ത്രങ്ങൾ 50 ശതമാനം വരെ സബ്സിഡിയിൽ ലഭിക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.
ജൂലൈ ഒന്നിന് പകൽ 11 മുതൽ ആഗസ്റ്റ് മൂന്ന് വരെ agrimachinery.nic.in/index വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിവിധ കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വിളവെടുപ്പ് യന്ത്രങ്ങൾ, വിള സംസ്കരണം, മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ തുടങ്ങിയവ സബ്സിഡി നിരക്കിൽ ലഭ്യമാകും.
വ്യക്തിഗത കർഷകർക്ക് യന്ത്രങ്ങൾ വാങ്ങുന്നതിന് നാല്പത് മുതൽ 50 ശതമാനം വരെ സബ്സിഡി ലഭിക്കും.
വിവരങ്ങൾക്ക് കണ്ണൂർ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലോ അടുത്തുള്ള കൃഷി ഭവനിലോ ബന്ധപ്പെടാം.
ഫോൺ: 04972 965 150, 7907 425 006, 9383 472 052, 9383 472 051.




