കുട്ടികളിലെ സ്കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ; സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ.

കോഴിക്കോട്: പത്തു വയസ്സിന് താഴെയുള്ള കുട്ടികളുടെ നട്ടെല്ലിലെ വളവിനെ ബാധിക്കുന്ന ‘ഏർളി ഓൺസെറ്റ് സ്കോളിയോസിസ്’ രോഗത്തിന് നൂതനമായ ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. നട്ടെല്ലിന് വളവുള്ള രണ്ട് കുട്ടികളിലാണ് ആസ്റ്റർ അഡ്വാൻസ്ഡ് സ്പൈൻ സെന്റർ വിഭാഗം മേധാവി ഡോ. വിനോദ് വി. യുടെ നേതൃത്വത്തിലുള്ള സംഘം ഈ കീഹോൾ ശസ്ത്രക്രിയ നടത്തിയത്.

​ പരമ്പരാഗത സ്പൈനൽ ഫ്യൂഷൻ ശസ്ത്രക്രിയകൾ കുട്ടികളുടെ ഉയരത്തെയും ഹൃദയം, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളുടെ വളർച്ചയെയും തടസ്സപ്പെടുത്താറുണ്ട്. എന്നാൽ പുതിയ രീതി കുട്ടികളുടെ സ്വാഭാവിക വളർച്ചയെ ഒട്ടും ബാധിക്കില്ല.

നിലവിലുള്ള രീതികളിൽ നിശ്ചിത ഇടവേളകളിൽ ആവർത്തിച്ചുള്ള സർജറികളും കനത്ത സാമ്പത്തികച്ചെലവും വേണ്ടി വന്നിരുന്നു. പുതിയ ശസ്ത്രക്രിയയിലൂടെ ഇത്തരം ആവർത്തിച്ചുള്ള സർജറികൾ പൂർണ്ണമായി ഒഴിവാക്കാം.

വളരെ ചെറിയ മുറിവുകളിലൂടെ നടത്തുന്നതിനാൽ കുട്ടികൾക്ക് വേദന കുറവായിരിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യും.
​കുട്ടികളുടെ ജീവിതനിലവാരം ഉയർത്താൻ ലഭ്യമായ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗമാണിതെന്ന് ഡോ. വിനോദ് വ്യക്തമാക്കി. സംസ്ഥാനത്തെ ആരോഗ്യമേഖലയിലും സ്പൈൻ സർജറി രംഗത്തും വലിയൊരു മുന്നേറ്റമാണ് ഈ വിജയമെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം, ആശുപത്രി മാനേജ്‌മെന്റ് എന്നിവർ അറിയിച്ചു.

ആക്റ്റീവ് അപെക്സ് കൺട്രോൾ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്ടർമാർ

Leave a Reply

Your email address will not be published. Required fields are marked *