കെ.എഫ്.ആർ.ഐയിൽ പ്രൊജക്റ്റ്‌ ഫെല്ലോ ഒഴിവ്; ജൂലൈ 23-ന് ഇൻ്റർവ്യൂ

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവ്. ഡെവലപ്പിം​ഗ് ഇംപ്രൂവ്ഡ് മാനേജ്മെന്റ് പ്രാക്ടീസസ് ആൻഡ് എക്കോ റീസ്റ്റോറേഷൻ പ്രോട്ടോകോൾസ് ഫോർ ടീക് പ്ലാന്റേഷൻസ് ഓഫ് ഡിഫറെന്റ് സൈറ്റ് ക്വാളിറ്റീസ് ഇൻ കേരള എന്ന പ്രോജക്റ്റിലേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 23-ന് രാവിലെ പത്തിന് തൃശ്ശൂർ പീച്ചിയിലുള്ള കെ.എഫ്.ആർ.ഐയുടെ ഓഫീസിൽ ഇൻ്റർവ്യൂവിന് ഹാജരാകണം. വെബ്സൈറ്റ്- www.kfri.res.in. ഫോൺ- 0487-2690100.

Leave a Reply

Your email address will not be published. Required fields are marked *