വാണിജ്യമാനേജ്മെന്റ് മേഖലയിലെ ദൈര്‍ഘ്യമേറിയ അക്കാദമിക് മാരത്തണ്‍ സെമിനാര്‍ എന്ന നേട്ടമാണ് ക്രൈസ്റ്റ് കോളജ് സ്വന്തമാക്കിയത്. രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെ നീണ്ടുനിന്ന ഈ 15 മണിക്കൂര്‍ മാരത്തണില്‍, അക്കാദമിക്, വ്യവസായ, അക്കൗണ്ടിംഗ്, നിയമ മേഖലകളിലെ വിദഗ്ധര്‍ നയിച്ച 15 തുടര്‍ച്ചയായ സെഷനുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവ വാണിജ്യ മാനേജ്മെന്റ് രംഗത്തെ വിവിധ വിഷയങ്ങളെ ആധാരമാക്കിയുള്ള പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.
കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 600ലധികം വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. വാണിജ്യമാനേജ്മെന്റ് മേഖലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുടര്‍ച്ചയായ അക്കാദമിക് മാരത്തണ്‍ എന്ന നേട്ടത്തിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് (എബിആര്‍), ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് (ഐബിആര്‍) എന്നിവയില്‍ കൊമേഴ്സിയത്തോണ് 900 ഇടംപിടിച്ചു. ബികോം പ്രഫഷണല്‍ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ. ഒ. ഫ്രാന്‍സിസ് പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചു. അസിസ്റ്റന്റ് പ്രഫസര്‍ ഡോ.കെ.വി. ദിനി കണ്‍വീനറായും അസിസ്റ്റന്റ് പ്രഫസര്‍മാരായ വി. സിജി പോള്‍, സി.എല്‍. ജിഷ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും ആര്യന് കെ. മനോജ്, നിരഞ്ജന കെ. ജയറാം എന്നിവര്‍ വിദ്യാര്‍ഥികളുടെ കോര്‍ഡിനേറ്റര്‍മാരായും സെമിനാറിന് നേതൃത്വം നല്കി.
കോളജിനുവേണ്ടി പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് മെഡല്‍ ഏറ്റുവാങ്ങി. ഡോ.കെ.ഒ. ഫ്രാന്‍സിസ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് മെഡല്‍ ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പി.ടി., സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ.ടി. വിവേകാനന്ദന്, തിരഞ്ഞെടുത്ത വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ എബിആര്‍, ഐബിആര്‍ ബാഡ്ജുകള്‍ ഏറ്റുവാങ്ങി. ഔദ്യോഗിക പത്രക്കുറിപ്പുകളും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പ്രസിദ്ധീകരണത്തിന്റെ മൂന്ന് പകര്‍പ്പുകളും നല്കി സ്ഥാപനത്തെ ആദരിച്ചു.




