ചെറായിയിൽ ബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണ സംഭവം: സ്വകാര്യ ബസ് കസ്റ്റഡിയിൽ, ജീവനക്കാർക്കെതിരെ കേസ്

​കൊച്ചി: ചെറായിയിൽ സ്വകാര്യ ബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണ സംഭവത്തിൽ പോലീസ് കേസെടുത്തു. അപകടത്തിന് കാരണമായ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്ത പോലീസ്, ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. പറവൂർ ബോയ്‌സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ടത്.​ബസ് നിർത്തുന്നതിന് മുൻപ് ജീവനക്കാർ പിൻവാതിൽ തുറന്നുനൽകിയതാണ് കുട്ടി പുറത്തേക്ക് തെറിച്ചുവീഴാൻ കാരണമായത്. അപകടമുണ്ടായിട്ടും കുട്ടിയെ രക്ഷിക്കാനോ സഹായിക്കാനോ ബസ് ജീവനക്കാർ തയാറായില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.​അപകടത്തിൽ ഗുരുതര വീഴ്ച വരുത്തിയ ബസ് ജീവനക്കാരുടെ ഡ്രൈവിങ് ലൈസൻസും കണ്ടക്ടർ ലൈസൻസും മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *