ന്യൂഡൽഹി/തിരുവനന്തപുരം/ചെന്നൈ/ചാലക്കുടി : ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി “വന്ദേമാതരം” ആലപിച്ച് ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ ദേശീയ പതാക ഉയർത്തിയപ്പോൾ ആലപിച്ച ദേശീയ ഗാനങ്ങളിൽ ഉണ്ടായ വ്യത്യാസം ശ്രദ്ധേയമായി.
കേരളത്തിലും തമിഴ്നാട്ടിലും നടന്ന ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകളിൽ ‘ജനഗണമന’ ആലപിച്ച ശേഷമാണ് ദേശീയ പതാക ഉയർത്തിയത്. അതേസമയം, ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘വന്ദേമാതരം’ ആലപിച്ചതിന് പിന്നാലെയാണ് ദേശീയ പതാക ഉയർത്തിയത്. തിരുവനന്തപുരം കോർപ്പറേഷനിലും
ചാലക്കുടി നഗരസഭയിലും നടന്ന സ്വാതന്ത്ര്യദിന ചടങ്ങിലും മേയറും നഗരസഭ അധ്യക്ഷയും ‘വന്ദേമാതരം’ ആലപിച്ച ശേഷമാണ് ദേശീയ പതാക ഉയർത്തിയത്.
ദേശീയ പതാക ഉയർത്തുന്ന ചടങ്ങിൽ ‘ജനഗണമന’യോ ‘വന്ദേമാതര’മോ ആലപിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ വ്യത്യസ്ത രീതികൾ പിന്തുടരുന്നതാണ് ഈ സ്വാതന്ത്ര്യദിനത്തിൽ ശ്രദ്ധയിൽപ്പെട്ടത്.
അതേസമയം കോഴിക്കോട് നഗരസഭയിൽ മേയറുടെ നേതൃത്വത്തിൽ “ജനഗണമന” ആലപിച്ചപ്പോൾ, ബി ജെ പി അംഗങ്ങൾ വന്ദേമാതരം ആലപിച്ച് ചേരിപ്പോര് പ്രകടമാക്കി.
എ ഐ സി സി യിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചു. ദേശീയ പ്രസിഡന്റും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പൂർണ്ണമായി ആലപിച്ചു.
എൺപതാം സ്വാതന്ത്ര്യദിനചാരണം ഇതാദ്യമായി അസ്വസ്ഥമായി.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ‘വന്ദേമാതരം’ പ്രധാന സ്ഥാനമുള്ള ദേശഭക്തിഗാനമാണ്. ‘ജനഗണമന’ ഇന്ത്യയുടെ ദേശീയഗാനവുമാണ്. ഇരുവർക്കും രാജ്യത്തിന്റെ ദേശീയ ജീവിതത്തിൽ പ്രത്യേക സ്ഥാനമുണ്ട്.
അതേസമയം, വിവിധ സർക്കാർ തലങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും സ്വാതന്ത്ര്യദിന ചടങ്ങുകളുടെ നടത്തിപ്പിൽ നിലനിൽക്കുന്ന പ്രോട്ടോക്കോൾ, പ്രാദേശിക ആചാരങ്ങൾ, ചടങ്ങുകളുടെ രീതികൾ എന്നിവയും ഇത്തരം വ്യത്യാസങ്ങൾക്ക് കാരണമാകാം.
രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്കപ്പുറം, ദേശീയ പതാകയും ദേശീയ പ്രതീകങ്ങളും ജനാധിപത്യ ഇന്ത്യയുടെ ഐക്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകങ്ങളായി ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രസക്തിയാണ് സ്വാതന്ത്ര്യദിനം ഓർമിപ്പിക്കുന്നത്.
സാധാരണയായി സ്വാതന്ത്ര്യദിനത്തിൽ മടക്കി കെട്ടിവച്ച ദേശീയപതാക സമയമാകുമ്പോൾ ഉയർത്തി, മുകളിൽ എത്തിയശേഷം കെട്ടഴിച്ചു വിരിയിക്കുകയാണ് ചെയ്യാറുള്ളത്. നൂറ്റാണ്ടുകളുടെ അടിമത്വത്തിൽ നിന്നുള്ള മോചനമാണ് ഇത് സൂചിപ്പിക്കുന്നത്.





