എടവിലങ്ങ് : എടവിലങ്ങ് മുസ്ലിം ജമാഅത്ത് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം. ആർ. കൈലാസൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം വരിച്ചവരെ ചടങ്ങിൽ അനുമോദിച്ചു.
മഹല്ല് പ്രസിഡന്റ് അബ്ദുൽ സലിം അധ്യക്ഷത വഹിച്ച മഹല്ല് ഇമാം സി. കെ. മുഹമ്മത് നജീം മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ അമൃത ഗണേഷ്, എം. എ. ഹരിദാസൻ, സി. എ. ഷഫീർ, അനൂഷ പ്രമോദ്, നിഷ അജിതൻ, സി. എസ്. സുജിത് എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു. സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും യുവതലമുറയുടെ വളർച്ചയ്ക്കും മഹല്ലിന്റെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ജമാഅത്ത് വിദ്യാഭ്യാസ കൺവീനർ ഷിയാസ് സ്വാഗതവും മഹല്ല് സെക്രട്ടറി അബ്ദു റബ്ബ് നന്ദിയും രേഖപ്പെടുത്തി.


