ഡേവിഡ് ആന്റോ തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി

തൃശൂർ : പ്രമുഖ ഫുട്ബോൾ പരിശീലകൻ ഡേവിഡ് ആന്റോയെ തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുത്തു.​തൃശൂർ ജില്ലാ ഫുട്‌ബോൾ ടീം മുൻ അംഗമായ അദ്ദേഹം, കേരളവർമ്മ കോളേജിന് നിരവധി ഫുട്‌ബോൾ കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ കായിക വളർച്ചയ്ക്ക് മാതൃകാപരമായ സംഭാവനകളാണ് നൽകിയത്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഒട്ടനവധി മികച്ച ഫുട്ബോൾ പ്രതിഭകളാണ് ഉയർന്നുവന്നത്.​ഗുരുവായൂർ ഫുട്ബോൾ അക്കാദമിയുടെ മുഖ്യ പരിശീലകൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, എന്നീ നിലകളിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ജില്ലയിൽ ഫുട്ബോൾ രംഗത്ത് പുതിയ ഊർജ്ജം പകരാൻ അദ്ദേഹത്തിന്റെ പുതിയ പദവിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.​ഡേവിഡ് ആന്റോയ്ക്ക് കേരളടൈംസിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

Leave a Reply

Your email address will not be published. Required fields are marked *