കൊച്ചി: ന്യൂമാൻ അസോസിയേഷൻ ഓഫ് ഇന്ത്യ, കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ ആർ. കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു.
കലൂർ ലൂമൻ ജ്യോതിസിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ. എം. മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസഫ് ആഞ്ഞിപ്പറമ്പിൽ, ചാപ്ലിൻ റവ. ഡോ. ബിനോയ് പിച്ചളക്കാട്ട്, അഡ്വ. റോയി ചാക്കോ, ഫാ. ഇ. പി. മാത്യു, അഡ്വ. ചാർളി പോൾ എന്നിവർ സംസാരിച്ചു.
സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകർന്ന ഓണാഘോഷത്തിൽ അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്റർ ഓണാഘോഷം നടത്തി




