പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ ദിവസങ്ങളായി നടന്നുവന്ന 172-ാമത് ശ്രീനാരായണ ജയന്തി ആഘോഷങ്ങൾക്ക് പതിനായിരങ്ങൾ പങ്കെടുത്ത വർണാഭമായ ഘോഷയാത്രയോടെ സമാപനമായി.
സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ, ജില്ലാ പഞ്ചായത്ത് അംഗം എ.എ. നിത്യ ടീച്ചർ, നഗരസഭ വൈസ് ചെയർപേഴ്സൺ ലൈജി ബിജു, കെ.എ. ദിനകരൻ, ടി.വി. നിഥിൻ, ഇ.എസ്. ഷീബ, പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു എന്നിവർ സംസാരിച്ചു.
വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.
കണ്ണൻ കൂട്ടുകാട്, കെ.ബി. സുഭാഷ്, വി.എൻ. നാഗേഷ്, ഇ.പി. തമ്പി, സിന്ധു, നിഖില ദിലീപ്, ഡോ. ശൈലേഷ്, അഖിൽ ശാന്തി, വി.ആർ. ദാസൻ, അതുല്യ മനോജ്, പി.ബി. ജോഷി, എം.കെ. ആഷിക് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
പറവൂരിൽ ശ്രീനാരായണ ജയന്തി ആഘോഷം; പതിനായിരങ്ങൾ പങ്കെടുത്ത ഘോഷയാത്രയോടെ സമാപനം




