പട്ടയമേള; സെപ്തംബര്‍ 11 ന് തൃശൂരില്‍ തുടക്കം

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ഭൂരഹിതരായവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള പട്ടയമേളയ്ക്ക് സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് തൃശൂര്‍ കെ. കരുണാകരന്‍ സ്മാരക ടൗണ്‍ ഹാളില്‍ തുടക്കമാകും. റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സംസ്ഥാനത്തെ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി പട്ടയം നല്‍കുന്നതിന് റവന്യൂ വകുപ്പ് സജീവമായ പ്രവര്‍ത്തനം നടത്തുകയാണെന്ന് റവന്യൂ മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി എല്ലാ ജില്ലകളിലും പട്ടയമേള നടക്കും. എം.എല്‍.എ രാജന്‍ ജെ. പല്ലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികള്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച്. ദിനേശന്‍, ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *