ചാലക്കുടി: കെ.എസ്.ആർ.ടി.സി. നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷം ചാലക്കുടി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നടന്നു.
നഗരസഭ വൈസ് ചെയർമാൻ കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. കൺട്രോളിംഗ് ഇൻസ്പെക്ടർ സി.കെ. ഷാജു അധ്യക്ഷത വഹിച്ചു.
കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വിൽസൻ മേച്ചേരി, ഐ.ഐ. അബ്ദുൾ മജീദ്, സൂപ്രണ്ട് എ.എസ്. ദിവ്യ, വിജിലൻസ് സ്ക്വാഡ് ഇൻസ്പെക്ടർ എം.ജി. രാജേഷ്, വെഹിക്കിൾ ഇൻസ്പെക്ടർ വി. മായൻ എന്നിവർ പ്രസംഗിച്ചു.
പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിക്ക് നൂറാം ദിനാഘോഷം





