ചാലക്കുടി: വ്യാപാരമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വ്യാപാരികളുടെ കൂട്ടായ ഇടപെടൽ അനിവാര്യമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലക്കുടി നിയോജകമണ്ഡലം യോഗം ചാലക്കുടി വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരികളുടെ വിവിധ ആവശ്യങ്ങളും സംഘടനയുടെ പ്രവർത്തനങ്ങളും സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. ഇതുസംബന്ധിച്ച് പ്രമേയവും അവതരിപ്പിച്ചു. ജനറൽ കൺവീനർ ബിനോയ്
പാലാട്ടി അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗവും ജില്ലാ കോഡിനേറ്ററുമായ റെയ്സൻ ആലുക്ക സ്വാഗതം പറഞ്ഞു.
വൈസ് ചെയർമാൻ ഷാജി കാളിങ്ങര, സംസ്ഥാന കൗൺസിൽ അംഗം ബെന്നി ജോസഫ്, ചാലക്കുടി പ്രസിഡന്റ് എം.ഡി. ഡേവിസ്, യൂത്ത് വിങ് ചെയർമാൻ കിരൺ, വനിതാ ചെയർപേഴ്സൺ സിന്ധു ബാബു എന്നിവർ പ്രസംഗിച്ചു. ഷിബു കല്ലേലി നന്ദി പറഞ്ഞു.
ന്യൂസ്ഡെസ്‌ക് കേരളടൈംസ്.




