അമല ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് തൃശൂർ ജില്ലയിലെ നല്ല സ്കൂൾ ലൈബ്രറികൾക്ക് നൽകി വരാറുള്ള അവാർഡുകൾക്ക് രാമവർമ്മപുരം കേന്ദ്രിയ വിദ്യാലയം, മാള രാജു ഡേവിസ് ഇൻ്റർ നാഷണൽ & സൈനിക സ്ക്കൂൾ, മാള ഹോളി ഗ്രേയ്സ് അക്കാദമി എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.
പതിനായിരം, അയ്യായിരം, മുവ്വായിരം രൂപയുടെ പുസ്തകങ്ങളും ട്രോഫികളും ഇവർക്ക് ലഭിക്കും.
നിർമ്മല മാത സെൻട്രൽ സ്ക്കൂൾ, തൃശൂർ, ചിന്മയ വിദ്യാലയം കോലഴി എന്നിവർക്ക് ആയിരം രൂപയുടെ പ്രോൽസാഹന സമ്മാനങ്ങൾ ലഭിക്കും.
കാർഷിക സർവ്വകലാശാല ചീഫ് ലൈബ്രേറിയൻ ഡോ. എൻ ബി. നിഷ, മണ്ണുത്തി വെറ്റിനറി കോളേജ് ലൈബ്രേറിയൻ ഡോ. പി.എ. പ്രദീപ്, അമല മെഡിക്കൽ കോളേജ് പ്രൊഫസറും ചീഫ് ലൈബ്രേറിയനുമായ ഡോ. എ. റ്റി. ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ലൈബ്രറികൾ സന്ദർശ്ശിച്ച് അവാർഡ് നിർണ്ണയം നടത്തിയത്.
രാമവർമ്മപുരം കേന്ദ്രിയ വിദ്യാലയ ലൈബ്രറിയുടെ അദ്ധ്യാപന, വിജ്ഞാന സേവനങ്ങൾ മാതൃകാപരവും കൂടുതൽ പ്രശംസനീയവുമാണെന്നും സമതി വിലയിരുത്തി.
24 ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുസ്തകോത്സവത്തിൽ വെച്ച് അവാർഡുകൾ സമ്മാനിക്കും
സർക്കാരിൻ്റെ തൂഫാൻ മയക്കുമരുന്ന് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിച്ച് “വായന ലഹരിയാക്കു” എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഈ വർഷത്തെ അമല പുസ്തകോത്സവം.




