“ഓണം പ്രകൃതിയെ കൂടി സ്നേഹിക്കുന്ന ഉത്സവമായി മാറണം” -പ്രൊഫ: സി. രവീന്ദ്രനാഥ് എംഎൽഎ

മണ്ണുത്തി: ഓണം കേവലം ഒരു ആഘോഷം മാത്രമല്ല, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം അറിയാനുള്ള ഉത്സവം കൂടിയാണെന്ന് പ്രൊഫ: സി. രവീന്ദ്രനാഥ് എംഎൽഎ പറഞ്ഞു.

ഒല്ലൂർ നിയോജക മണ്ഡലം ഓണാഘോഷ സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഓണം പ്രകൃതി സ്നേഹത്തിന്റെ കൂടി ഉത്സവം”
“ഓണം എന്നത് പ്രകൃതിയെ കൂടി സ്നേഹിക്കുന്ന ഒന്നായി മാറണം. കേവലം ആഘോഷം മാത്രമല്ല, മനുഷ്യനും പ്രകൃതിയെ കൂടി അറിയാനുള്ള അവസരം കൂടിയാണ് ഓണം” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണത്തെ ഒല്ലൂരിലെ ഓണാഘോഷം “എന്തായാലും കേമം ആകുമെന്നതിൽ മറ്റൊരു അഭിപ്രായം ഉണ്ടാകില്ല” എന്നും പ്രൊഫ: രവീന്ദ്രനാഥ് കൂട്ടിച്ചേർത്തു.
*
കെ. രാജൻ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഖിൽ പി.എസ്. നന്ദിയും പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റുമാരായ സണ്ണി ചെന്നിക്കര, ജോബി ജോസ്, ബിന്ദു സേതുമാധവൻ, മീനു ടീച്ചർ*, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് *മാത്യു നൈനാൻ* തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ജനപ്രതിനിധികൾ, കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *