കോട്ടയം: റബർ ബോർഡ് അംഗങ്ങളായി എം.പി.മാരായ ആന്റോ ആൻറണി, ക്യാപ്റ്റൻ ബ്രിജേഷ് ചൗത്ത, രാജിബ് ഭട്ടാചാർജി എന്നിവരെ നിയമിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. റബർ ബോർഡ് ചെയർമാൻ എൻ. ഹരിയാണ് നിയമന വിവരം ഔദ്യോഗികമായി അറിയിച്ചത്.
കേരളത്തിൽ നിന്നുള്ള ലോക്സഭാംഗമായ ആന്റോ ആന്റണിക്ക് പുറമെ, കർണാടകയിൽ നിന്നുള്ള ക്യാപ്ടൻ ബ്രിജേഷ് ചൗത്ത, ത്രിപുരയിൽ നിന്നുള്ള രാജ്യസഭാംഗം രാജിബ് ഭട്ടാചാർജി എന്നിവരാണ് പുതിയ ബോർഡ് അംഗങ്ങൾ.
മൂന്ന് വർഷത്തേക്കാണ് നിയമനം.
ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യത്തെ റബർ കർഷകരുടെ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന റബർ ബോർഡിലേക്ക് പ്രമുഖ ജനപ്രതിനിധികൾ എത്തുന്നതോടെ കർഷക ക്ഷേമപ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.




