മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ പിഎ മാധവൻ അന്തരിച്ചു. മുഖ്യമന്ത്രി അനുശോചിച്ചു.

തൃശൂർ : വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇക്കഴിഞ ഫെബ്രുവരിയിൽ തൃശൂർ മുണ്ടൂരിൽ വാഹനാകടത്തിൽ ഗുരുതരമായ പരിക്കേറ്റ് എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു . കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാക്കളില്‍ ഒരാളായ പി എ മാധവൻ തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്.
മണലൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ അദ്ദേഹം നിയമസഭാംഗമായി സേവനമനുഷ്ഠിച്ചു. തൃശ്ശൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ കോണ്‍ഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു.

2011-2016 കാലത്ത് മണലൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാഗം ആയി.
അച്യുതൻ നായരുടെയും മലമേൽപട്ടിയത്ത് പാർവതി അമ്മയുടെയും മകനായി 1946 സെപ്റ്റംബർ 14 ന് തൃശ്ശൂരിലെ മുണ്ടൂരിൽ ജനിച്ച അദ്ദേഹം 1967 മുതൽ ലൈസൻസുള്ള ഡോക്യുമെന്റ് റൈറ്ററാണ്. പതിമൂന്ന് വയസ്സ് മുതൽ തന്നെ സജീവ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനായിരുന്ന അദ്ദേഹം, വിമോചന സമരത്തിന്റെ ഭാഗമായി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ ശക്തിയും കരുത്തുറ്റ നേതൃത്വവുമായിരുന്നു പി.എ മാധവന്‍ എന്ന മാധവേട്ടന്‍. ഏറ്റവും അവസാനമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മാധവേട്ടന്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. ഡി.സി.സി അധ്യക്ഷനായും മണലൂരിലെ ജനപ്രതിനിധിയായും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്.

തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തമാക്കുന്നതില്‍ നിര്‍ണമായ പങ്കാണ് അദ്ദേഹത്തിനുള്ളത്. മാധവേട്ടന്റെ വിയോഗം കോണ്‍ഗ്രസ് കുടുംബത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *