
കൊച്ചി : കേരളത്തിൽ പാർട്ടിയുടെ യഥാർത്ഥ വോട്ട് ബാങ്ക് ഹിന്ദുക്കൾ മാത്രമാണെന്ന് കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ കൃത്യമായ മുന്നറിയിപ്പ്!”
”വെറും വികസന മുദ്രാവാക്യം മാത്രം പോര, ഭൂരിപക്ഷ ഹൈന്ദവ സമൂഹത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ പാർട്ടി മുന്നോട്ട് വരണം. കൊച്ചിയിൽ ചേർന്ന ബി.ജെ.പി., ആർ.എസ്.എസ്., ഹിന്ദു ഐക്യവേദി, ബി.എം.എസ്. സംയുക്ത യോഗത്തിൽ ഉയർന്ന ആവശ്യങ്ങൾ ഇവയാണ്:”
ശബരിമല സ്വർണ്ണക്കൊള്ള സി.ബി.ഐ അന്വേഷിക്കണം!
യുവതീപ്രവേശന സമരകാലത്തെ കേസുകൾ ഉടനടി പിൻവലിക്കണം!
”രാജീവ് ചന്ദ്രശേഖർ സംസ്ഥാന നേതൃത്വത്തിലേക്ക് വന്നതോടെയാണ് ‘വികസനം’ പ്രധാന അജണ്ടയായത്. ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് മുനമ്പം വിഷയത്തിലും ‘കാസ’ പോലുള്ള സംഘടനകളുമായും ബിജെപി അടുപ്പമുണ്ടാക്കി. ബിഷപ്പുമാരുമായി ഊഷ്മള ബന്ധം സ്ഥാപിച്ചു. പൂഞ്ഞാറിലും പാലായിലും ക്രൈസ്തവ നേതാക്കളെ സ്ഥാനാർത്ഥികളാക്കി. പക്ഷേ… ഫലം കണ്ടില്ല!”
”തിരുവല്ലയിൽ മാത്രമാണ് ബിജെപിക്ക് ഭേദപ്പെട്ട പോരാട്ടം കാഴ്ചവെക്കാനായത്. അതിനിടയിലാണ് വിദേശ സംഭാവന വിവാദത്തിൽ പാലായിലെയും പൂഞ്ഞാറിലെയും സ്ഥാനാർത്ഥികൾ ബിഷപ്പുമാരെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. നേതൃത്വം കെട്ടിപ്പടുത്ത ബന്ധം തകർക്കാൻ ചിലർ ആസൂത്രിതമായി നീങ്ങിയെന്നാണ് വിലയിരുത്തൽ.”
”മറ്റ് പാർട്ടികൾ കയറിയിറങ്ങി മോശം പ്രതിച്ഛായയുമായി വന്ന്, പാർട്ടിയിൽ അധികാരം സ്ഥാപിക്കാൻ നോക്കുന്ന ചില ക്രൈസ്തവ നേതാക്കൾക്കെതിരെയും യോഗത്തിൽ കടുത്ത വിമർശനമുയർന്നു. പാർട്ടിക്കായി ചോരയും നീരും ഒഴുക്കിയവരെ മറികടന്ന് ഇത്തരക്കാർക്ക് പദവികൾ നൽകുന്നത് ജാഗ്രതയോടെ വേണം!”
”ചുരുക്കത്തിൽ, ക്രിസ്ത്യൻ ഔട്ട്റീച്ച് പരിപാടികൾ പരാജയപ്പെട്ട സാഹചര്യത്തിൽ, സ്വന്തം വോട്ട് ബാങ്കായ ഹിന്ദു വോട്ടുകളുടെ പൂർണ്ണ ഏകീകരണത്തിനാണ് ഇനി സംഘപരിവാർ ഊന്നൽ നൽകുക. കേരള രാഷ്ട്രീയത്തിൽ ബിജെപിയുടെ ഈ പുതിയ നീക്കം എന്ത് മാറ്റമുണ്ടാക്കും? കാത്തിരുന്ന് കാണാം.”



